വളരെ മനോഹരമായ ഒരു ദിവസം. ഒരുപാട് നാളുകൾക്കു ശേഷമാണു ഇങ്ങനെ പ്രകൃതിയോട് ചേർന്നു ഇരുന്നുള്ള പഠനം.മാത്തമാറ്റിക്സ് സ്റ്റുഡിയോയിൽ ഇരിക്കുവാൻ സാധിക്കില്ല എന്ന് ആദ്യം മാർക്കോസ് അങ്കിൾ പറഞ്ഞപ്പോ ശെരിക്കും ക്ലാസുകൾ പുറത്തേക്കു കൊണ്ട് പൊയ്ക്കൂടേ എന്നൊരു ചിന്ത മനസ്സിൽ വന്നെങ്കിലും അത് നടക്കുമെന്ന് വിചാരിച്ചില്ല. ദീപ്തി മിസ് എടുക്കാൻ വിചാരിച്ചിരുന്ന പോർഷൻസിനോട് ചേർന്നു കിട്ടിയ അവസരം ആയതുകൊണ്ടും ഇന്നത്തെ ഓപ്ഷണൽ ക്ലാസ് വളരെ വ്യത്യസ്തമായി നടന്നു.ഡിഗ്രിക്കു സെക്കന്റ് ലാംഗ്വേജ് മലയാളം ആയതുകൊണ്ട് മാത്രം ഇതുപോലൊരു ഭാഗ്യം അന്ന് ലഭിച്ചിരുന്നു.ഇപ്പോൾ ഇതാ വീണ്ടും അങ്ങനെ ഒരു ഭാഗ്യം കിട്ടിയതിൽ ഒത്തിരി സന്തോഷിക്കുന്നു.

Comments

Popular Posts